Kerala

ബോംബ് നിർമ്മാണം സമഗ്ര അന്വേഷണം നടത്തുക: എൻ കെ റഷീദ് ഉമരി

കൃത്യമായ അന്വേഷണം നടത്തി ബോംബ് നിർമ്മാണത്തിന് സഹായം നൽകിയവരെയും നിർദേശം നൽകിയവരെയും അറസ്റ്റ് ചെയ്യാനും, കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് ഇവിടെ നിന്ന് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്നും ആരോപണമുയർന്നു വരുന്നുണ്ട്.

ബോംബ് നിർമ്മാണം സമഗ്ര അന്വേഷണം നടത്തുക: എൻ കെ റഷീദ് ഉമരി
X

വടകര: ബോംബ് നിർമ്മാണത്തിനിടയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവം സമഗ്രമായ അന്വേഷണ നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി പ്രസ്താവിച്ചു. സംഘർഷങ്ങളോ മറ്റോ ഇത് വരെ നടക്കാത്ത ഒരു പ്രദേശത്ത് ബോംബ് നിർമ്മിക്കുന്നതിലൂടെ നാടിനെ കലാപ ഭൂമിയാക്കാനുള്ള ആർഎസ്എസിന്റെ ഗൂഡ തന്ത്രം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

കൃത്യമായ അന്വേഷണം നടത്തി ബോംബ് നിർമ്മാണത്തിന് സഹായം നൽകിയവരെയും നിർദേശം നൽകിയവരെയും അറസ്റ്റ് ചെയ്യാനും, കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് ഇവിടെ നിന്ന് ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്നും ആരോപണമുയർന്നു വരുന്നുണ്ട്. ആർഎസ്എസ് പ്രവർത്തകർക്ക് വ്യാപകമായി ബോംബ് നിർമ്മാണ പരിശീലനം നൽകപ്പെട്ടതായി സംശയിക്കുന്നു, ഇത് അന്വേഷണ പരിതിയിൽ പോലിസ് കൊണ്ടുവരണമെന്നും എൻ കെ റഷീദ് ഉമരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ആലക്കാട് വച്ചും ആർഎസ്എസ് കേന്ദ്രത്തിൽ സമാനമായ സ്ഫോടനം നടന്നിരുന്നു. ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർഎസ്എസ് പയ്യന്നൂർ ഖണ്ഡ് കാര്യവാഹക് ആലക്കാട് ബിജുവിന്റെ കൈപ്പത്തി തകർന്നിരുന്നു. വടകരയിൽ ബുധനാഴ്ച്ച രാത്രിയോടെ നടന്ന സംഭവത്തിൽ വ്യാഴാഴ്ച്ച രാവിലെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it