മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ചട്ടലംഘന പരാതി; കലക്ടറോട് റിപോര്‍ട്ട് തേടി

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ചട്ടലംഘന പരാതി; കലക്ടറോട് റിപോര്‍ട്ട് തേടി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി. പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന മന്ത്രിയുടെ വാഗ്ദാനത്തിനെതിരേയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കലക്്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചശേഷം സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് പാലായില്‍ പുതിയ മല്‍സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രി എന്ന നിലയില്‍ വാഗ്ദാനം നല്‍കരുതെന്നുമാണ് യുഡിഎഫിന്റെ പരാതി.




RELATED STORIES

Share it
Top