Kerala

കമ്മ്യൂണിസ്റ്റ് നേതാവ് സി കെ ബാലന്‍ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് നേതാവ് സി കെ ബാലന്‍ അന്തരിച്ചു
X
മലപ്പുറം: പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലന്‍ എന്ന സി.കെ. ബാലേട്ടന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാകമ്മറ്റി അംഗമായിരുന്നു. മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച ആളായിരുന്നു സികെ ബാലന്‍.

കലാസാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു അദേഹം. ഫോട്ടോഗ്രാഫി മേഖലയിലെ മലബാറിലെ പ്രശസ്ത സ്ഥാപനമായ അജന്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്നു.

ഭാര്യ: സതി. മക്കള്‍:സി കെ അജയന്‍, സി.കെ. അജീഷ്, സി.കെ. അനിത. മരുമക്കള്‍: അനില്‍ കുമാര്‍, ഷീജ, ലയ.സഹോദരങ്ങള്‍: സി കെ നടരാജന്‍. പരേതരായ യ സി കെ ഭാസ്‌ക്കരന്‍, സി കെ ഭരതന്‍, സി.കെ. സദാനന്ദന്‍





Next Story

RELATED STORIES

Share it