- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമസ്തയ്ക്ക് വര്‍ഗീയ ചിന്ത ഉണ്ടെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് പി ജയരാജന്‍
സുപ്രഭാതം പത്രത്തിന്റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തെക്കുറിച്ച് മീഡിയാ വണ്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട്: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിന്റെ പേരില്‍ സമസ്തയ്‌ക്കെതിരേ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍നിന്ന് മലക്കംമറിഞ്ഞ് സിപിഎം നേതാവ് പി ജയരാജന്‍. മനസില്‍ വര്‍ഗീയ ചിന്ത ഉള്ളതുകൊണ്ടാണ് മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നതെന്നും വര്‍ഗീയതയുടെ അനുരണനമാണെന്ന തരത്തിലാണ് സമസ്ത മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയതെന്നുമായിരുന്നു ജയരാജന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍, സമസ്തയെന്ന മതസംഘടനയ്ക്ക് വര്‍ഗീയചിന്തയുള്ളതായി താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് ജയരാജന്റെ വാദം.
സുപ്രഭാതം പത്രത്തിന്റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തെക്കുറിച്ച് മീഡിയാ വണ്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡിസംബര്‍ 19 ലെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമര്‍ശിച്ചത്. ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നേതൃത്വം തന്നെ ലീഗ് ഏറ്റെടുക്കകയാണോ എന്ന സംശയമുയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ഇതെക്കുറിച്ചാണ് മുഖപ്രസംഗമെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെയെറിയുകതന്നെ വേണമെന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സിപിഎം പ്രവര്‍ത്തകനെന്നനിലയ്ക്ക് ഇതിനോട് പ്രതികരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വര്‍ഗീയപ്രചരണത്തിന്റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല.
അതേസമയം, യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള തിരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വര്‍ഗീയതയ്ക്ക് തിരികൊളുത്തുന്നത് യുഡിഎഫ് ആണ്. ജമാഅത്ത്- വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവര്‍ സമസ്തയിലുണ്ടെന്നതും വസ്തുതയാണ്. നാനാ വര്‍ഗീയതയ്‌ക്കെതിരേ ഉറച്ചനിലപാടെടുക്കുന്ന സര്‍ക്കാരാണ് പിണറായി നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. ആ മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും വര്‍ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജം പകരുന്നതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
സമസ്തയ്‌ക്കെതിരേ ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മുഖ്യ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി രംഗത്തുവന്നിരുന്നു. സിപിഎം തീകൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും വിമര്‍ശിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും പ്രകടിപ്പിക്കണമെന്നും അല്ലാത്തവര്‍ ഭീരുക്കളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയ്‌ക്കെതിരേ വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ജയരാജന്‍ രംഗത്തുവന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















