Kerala

സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു: കോടിയേരി

സില്‍വര്‍ ലൈന്‍ സ്വകാര്യ മേഖലയിലെങ്കില്‍ വിമര്‍ശകര്‍ അനുകൂലിച്ചേനെ. കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള പിന്തുണക്ക് തെളിവാണ് കെവി തോമസ് പറഞ്ഞത്.

സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു: കോടിയേരി
X

കണ്ണൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ ഉണ്ടാവും. സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു.

സില്‍വര്‍ ലൈന്‍ സ്വകാര്യ മേഖലയിലെങ്കില്‍ വിമര്‍ശകര്‍ അനുകൂലിച്ചേനെ. കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള പിന്തുണക്ക് തെളിവാണ് കെവി തോമസ് പറഞ്ഞത്. പിണറായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നു. അദ്ദേഹം പാര്‍ട്ടി സമ്മേളനത്തില്‍ വ്യക്തമാക്കി.

സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ശത്രു വര്‍ഗം സംഘടിതമായി സിപിഎമ്മിനെതിരേ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. കേരളവും ബംഗാളും രണ്ട് തട്ടിലാണെന്ന് പറഞ്ഞു. എവിടെ രണ്ട് തട്ട്. സിപിഎമ്മില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ ഭിന്നതയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഞങ്ങള്‍ക്ക് എതിരെ ഇനിയും മാധ്യമങ്ങള്‍ എഴുതണം. അതിനനുസരിച്ച് ഞങ്ങള്‍ വളരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it