Kerala

മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു; ഇതുവരെ നിരോധിച്ചത് 170 ബ്രാന്‍ഡുകള്‍

മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു; ഇതുവരെ നിരോധിച്ചത് 170 ബ്രാന്‍ഡുകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിംഗ് ഉത്തരവിറക്കി. 31.05.2018ല്‍ 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും 30.06.2018ല്‍ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നു. ഇതു കൂടാതെയാണ് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഇന്ന് നിരോധിച്ചത്. ഇതോടെ ആകെ 170 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്.


ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘിച്ച് മായം കലര്‍ത്തി ഉത്പാദിപ്പിച്ച 74 വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.


ഇന്ന് നിരോധിച്ച 74 ബ്രാന്‍ഡുകള്‍


എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര െ്രെഗസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേര പ്രിയം കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്‌സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍, കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കേര സുലഭ കോക്കനട്ട് ഓയില്‍, കേര ഫാം കോക്കനട്ട് ഓയില്‍, കേര ഫ്‌ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, കോക്കോബാര്‍ കോക്കനട്ട് ഓയില്‍, എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയില്‍, വി.എം.ടി. കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കേര ശുദ്ധം, കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍, അമൃതശ്രീ, ആര്‍.എം.എസ്. സംസ്‌കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോള്‍ഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യല്‍ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.




Next Story

RELATED STORIES

Share it