- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെമി-ഹൈസ്പീഡ് റെയില്‍പാത: ജാപ്പനീസ് സര്‍ക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
നിര്‍ദിഷ്ട അതിവേഗ റെയില്‍പാത രണ്ട് നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് നാല് മണിക്കൂറായി കുറയ്ക്കും.

തിരുവനന്തപുരം: ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാപ്പനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) ആസ്ഥാനത്ത് ആയിരുന്നു ഔദ്യോഗിക യോഗം. മുഖ്യമന്ത്രി ജൈക്കയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജുനിച്ചി യമദയെ കണ്ടു. കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെയുള്ള നിര്‍ദിഷ്ട സെമി-ഹൈസ്പീഡ് റെയില്‍പാത കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. നിര്‍ദിഷ്ട അതിവേഗ റെയില്‍ പാത രണ്ട് നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് നാല് മണിക്കൂറായി കുറയ്ക്കും.
മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച ജപ്പാന്‍ പ്രാദേശിക പുനരുജ്ജീവന വകുപ്പ് സഹമന്ത്രി സീഗോ കിതാമുരയുമായി ആയിരുന്നു. ഈ കൂടിക്കാഴ്ചയില്‍, വാര്‍ധക്യവും ജനസംഖ്യാപരമായ മാറ്റങ്ങളും, നഗരവല്‍ക്കരണം, ദുരന്തനിവാരണം എന്നിങ്ങനെ ജപ്പാന്റെയും കേരളത്തിന്റെയും പൊതുവായ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഗ്രാമീണ ജപ്പാന്റെ പുനരുജ്ജീവനത്തിനുള്ള ജപ്പാന്റെ പഞ്ചവത്സര (2015-2020) തന്ത്രത്തെക്കുറിച്ച് കിതാമുര മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഗ്രാമീണ ജപ്പാനില്‍ ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാല വിദ്യാഭ്യാസവും ജോലിയും സൃഷ്ടിക്കുക, സര്‍ക്കാര്‍-സ്വകാര്യ സംഘടനകളുടെ ആസ്ഥാനം ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റുക എന്നിവയും പ്രസ്തുത തന്ത്രത്തിന്റെ ഭാഗമാണ്. പ്രാദേശിക പുനരുജ്ജീവന ശ്രമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സബ്‌സിഡിയും നല്‍കുന്നുണ്ട്.
ജപ്പാനും കേരളവും തമ്മിലുള്ള വ്യാവസായിക സഹകരണത്തെ ക്കുറിച്ച് ജപ്പാന്‍ സാമ്പത്തിക-വാണിജ്യ-വ്യവസായ മന്ത്രി ഹിഡെകി മക്കിഹാരയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കേരളത്തില്‍ ഒരു ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജെട്രോ) ഓഫീസ് സ്ഥാപിക്കണമെന്ന് മക്കിഹാരയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2020 ജനുവരി 9, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ (അസെന്‍ഡ് 2020) പങ്കെടുക്കാന്‍ അദ്ദേഹം മക്കിഹാരയെയും ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക-വാണിജ്യ- വ്യവസായ മന്ത്രാലയത്തെയും ക്ഷണിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















