പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം കാര്യക്ഷമമാക്കാന്‍ ക്ലൗഡ് സര്‍വീസ്

തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സര്‍വര്‍ സേവനം വിപുലപ്പെടുത്താന്‍ ക്ലൗഡ് സര്‍വീസിലേക്ക് പോവുന്നു. നിലവില്‍ പലഭാഗത്തുനിന്നും സോഫ്റ്റ്‌വെയറിന്റെ വേഗതയെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ക്ലൗഡ് സര്‍വീസിനായി തദ്ദേശ സ്വയംഭരണ വകുപ്പ് സി ഡിറ്റിന്റെ സേവനം തേടുന്നത്.
ഐഎല്‍ജിഎംഎസ് സൗകര്യം ഏര്‍പ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയ ഐ ടി മിഷന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ലൗഡ് സര്‍വീസിലേക്ക് മാറുന്നതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐഎല്‍ജിഎംഎസ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇപ്പോള്‍ ലഭിക്കുന്ന സേവനങ്ങള്‍ വേഗത്തിലും സുരക്ഷിതത്വത്തോടുകൂടിയും വിപുലപ്പെടുത്താന്‍ സാധിക്കും. ഐഎല്‍ജിഎംഎസ് കൂടാതെ മൊബൈല്‍ ആപ്പുകള്‍ വഴി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും രണ്ടാംഘട്ട ഓണ്‍ലൈന്‍സേവന വികസനത്തിന്റെ ഭാഗമായി ഇത്തരം സേവനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT