Kerala

പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
X

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് (13) മരിച്ചത്. കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം. ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് വിദ്യാര്‍ഥി മരിച്ചത്. ചെറുകര ഏലംകുളം മാട്ടായിയില്‍ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു, വിനീത ദമ്പതികളുടെ ഏക മകനാണ് അശ്വിന്‍ കൃഷ്ണ. കുട്ടി കുറച്ചുകാലമായി വല്ലപ്പുഴ മാട്ടായയിലുഉള്ള കുടുംബ വീട്ടിലാണ് നില്‍ക്കുന്നത്. രാവിലെ വല്ലപ്പുഴയില്‍ നിന്നും 7.20 ന് ഉള്ള ട്രെയിനിലാണ് അശ്വിന്‍ കൃഷ്ണ സ്‌കൂളിലേക്ക് പോകാറുള്ളത്. പരീക്ഷയായതിനാല്‍ ഇന്ന് അടുത്ത ട്രെയിനിന് പോകാനാണ് സ്റ്റേഷനില്‍ എത്തിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Next Story

RELATED STORIES

Share it