Kerala

കേരളത്തില്‍തന്നെ പരിശീലനം നേടിയാലും സിവില്‍ സര്‍വീസ് വിജയിക്കാമെന്ന് 461ാം റാങ്കുകാരി

തിരുവനന്തപുരം എന്‍ജീനീയറിങ് കോളജില്‍നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിലായിരുന്നു പരിശീലനം.

കേരളത്തില്‍തന്നെ പരിശീലനം നേടിയാലും സിവില്‍ സര്‍വീസ് വിജയിക്കാമെന്ന് 461ാം റാങ്കുകാരി
X

തൃശൂര്‍: സിവില്‍ സര്‍വീസ് പരീക്ഷ പാസാവുന്നതിന് ഡല്‍ഹി പോലെയുള്ള മെട്രോ നഗരങ്ങളില്‍ പോയി പരിശീലനം നേടേണ്ടതില്ലെന്നാണ് തന്റെ അനുഭവം വ്യക്തമാക്കുന്നതെന്ന് സിവില്‍ സര്‍വീസില്‍ 461ാം റാങ്കും ഇന്ത്യന്‍ ഫോറസ്ട്രി സര്‍വീസില്‍ 34ാം റാങ്കും കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശി ശ്വേത തേജസ് ന്യൂസിനോട് പറഞ്ഞു. വന്‍ നഗരങ്ങളില്‍ കിട്ടുന്നതിനേക്കാള്‍ വ്യക്തിപരമായ ശ്രദ്ധ കേരളത്തിലെ പരിശീലനകേന്ദ്രങ്ങളില്‍ ലഭിച്ചിരുന്നതായും ശ്വേത വ്യക്തമാക്കി.

തിരുവനന്തപുരം എന്‍ജീനീയറിങ് കോളജില്‍നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിലായിരുന്നു പരിശീലനം. സോഷ്യോളജി വിഷയത്തിലായിരുന്നു സിവില്‍ സര്‍വീസ് പരീക്ഷ. ഇരിങ്ങാലക്കുട താഴേക്കോട് കൊമ്പിടി സ്വദേശി താമറ്റത്തില്‍ സുഗതന്‍- ബിന്ദു ദമ്പതികളുടെ മകളാണ്. സുഗതന്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫിസിലും ബിന്ദു എല്‍ഐസിയിലുമാണ് സേവനമനുഷ്ടിക്കുന്നത്. ഇപ്പോള്‍ ചാലക്കുടിയിലാണ് സ്ഥിരതാമസം. ഐഎഎസ് ലഭിച്ചില്ലെങ്കില്‍ ഐപിഎസ്, ഫോറസ്ട്രി സര്‍വീസില്‍ കേരളത്തില്‍തന്നെ സേവനമനുഷ്ടിക്കാനാണ് താല്‍പര്യം. ഡല്‍ഹി ലേഡി ശ്രീറാം കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ശ്രേയയും ഹൈസ്‌കൂള്‍ വിദ്യര്‍ഥിനിയായ ശ്രദ്ധയും സഹോദരിമാരാണ്.

Next Story

RELATED STORIES

Share it