Kerala

പത്തനംതിട്ടയില്‍ പോലിസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

അനീഷിന് ജോലി സംബന്ധമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്.

പത്തനംതിട്ടയില്‍ പോലിസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
X

പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലിസുകാരന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട പെരുമ്പട്ടി സ്‌റ്റേഷനിലെ സിപിഒ അനീഷിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പ്ലാവിന്‍കൂട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

അനീഷിന് ജോലി സംബന്ധമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം അനീഷ് അമ്മയോട് പറഞ്ഞിരുന്നെന്നാണ് വിവരം. വീടിന്റെ മുകളിലെ നിലയിലേക്ക് കയറി പോയ അനീഷിനെ കുറേ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ച് മുറിയിലേക്ക് എത്തിയപ്പോള്‍ അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്മയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി അനീഷിനെ കെട്ടഴിച്ച് താഴെയിറക്കി ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it