സിനിമാ ടിക്കറ്റില്‍ 10 ശതമാനം അധിക വിനോദ നികുതി: ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തങ്ങളുടെ ആവശ്യം ക്യാബിനറ്റില്‍ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. .

കൊച്ചി: സിനിമാ ടിക്കറ്റില്‍ 10 ശതമാനം അധിക വിനോദ നികുതി പിരിക്കാമെന്ന് ബജറ്റ് നിര്‍ദേശം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെയായിരന്നു കൂടിക്കാഴ്ച.ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍,നടന്‍ മമ്മൂട്ടി, സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍,ആന്റോ ജോസഫ്, രഞ്ജിത് എ്ന്നിവരടക്കമുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എന്നാല്‍ ഇവരുടെ ആവശ്യം പരിഗണിക്കാമെന്നല്ലാതെ വ്യക്തമായ ഉറപ്പ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഇവര്‍ക്ക് നല്‍കിയില്ലെന്നാണ് വിവരം.
തങ്ങളുടെ ആവശ്യം ംക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയക്ക് ശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യം ധനകാര്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാമെന്ന് മുഖമന്ത്രി പറഞ്ഞു.സിനിമാ വ്യവസായത്തിന് അനൂകൂലമായ രീതിയില്‍ നടപടിയുണ്ടാമെന്ന വിധത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഇവര്‍ പറഞ്ഞു,ഓണ്‍ലൈന്‍ ടി്ക്കറ്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് ചോദ്യത്തിന് മറുപടിയായി ചര്‍ച്ചയില്‍ പങ്കെടുത്ത ചലച്ചിത്ര താരം മമ്മൂട്ടു പറഞ്ഞു.ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാ ടിക്കറ്റിന് 10 ശതമാനം അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള ധനമന്ത്രിയുടെ നിര്‍ദേശം വന്നത്.തദ്ദേശ സ്ഥാപനങ്ങള്‍ക്ക്് 10 ശതമാനം അധിക നികുതി പിരിക്കാമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം. ഈ നിര്‍ദേശം വന്നതിനു പി്ന്നാലെ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് സംഘടനകളും പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നിരുന്നു.ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുന്നതാണ് അധിക നികുതി പിരിക്കാനുള്ള നിര്‍ദേശമെന്നായിരുന്നു ചലച്ചിത്ര വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടിയത്.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT