വിശ്വാസികള്‍ ഇന്ന് കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു
രാവിലെ 7 മണിയോടെ ദേവാലയങ്ങളില്‍ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന്നു. പ്രത്യേക പ്രാര്‍ഥനകളും പള്ളികളില്‍ നടന്നു.

തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ അഥവാ കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ 7 മണിയോടെ ദേവാലയങ്ങളില്‍ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും നടന്നു. പ്രത്യേക പ്രാര്‍ഥനകളും പള്ളികളില്‍ നടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.
പള്ളിക്കര സെന്റ് മേരീസ് പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സുസപാക്യവും നേതൃത്വം നല്‍കി. കുരുത്തോല പെരുന്നാളോടെ ക്രൈസ്തവ വിശുദ്ധവാരാചാരണത്തിനും തുടക്കമാവുകയാണ്. അന്ത്യത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന പെസഹാ വ്യാഴവും കുരിശുമരണത്തിന്റെ ദു:ഖവെള്ളിയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്ററും കഴിയുന്നതോടെയാവും വിശുദ്ധവാരത്തിലെ ആഘോഷങ്ങളും ചടങ്ങുകളും അവസാനിക്കുക.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT