ബിനീഷിൻ്റെ മകളെ തടഞ്ഞുവച്ചതായി പരാതി; ഇഡി ഉദ്യോഗസ്ഥർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി
ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ വീടിനുള്ളിൽ തടഞ്ഞുവച്ചുവെന്ന ബന്ധുക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തിയത്.

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്ന ഇഡി ഉദ്യോഗസ്ഥർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി. ബിനീഷിൻ്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂർ ഭക്ഷണം പോലും നൽകാതെ വീടിനുള്ളിൽ തടഞ്ഞുവച്ചുവെന്ന ബന്ധുക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തിയത്.
നിയമപരമായ സ്ഥാപനമായതിനാൽ നോട്ടീസ് കൈപ്പറ്റിയതായി സമ്മതപത്രം നൽകണമെന്ന് കമ്മീഷൻ അധികൃതർ ഇഡിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് 24 മണിക്കൂറിനു ശേഷം ബിനീഷിൻ്റെ കുട്ടിയേയും ബന്ധുവിനെയും പുറത്തിറങ്ങാൻ അനുവദിച്ചത്. കുട്ടിയുമായി പുറത്തിറങ്ങിയ ബന്ധു മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ശേഷം തിരികെ പോയിരുന്നു.
അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരേ ആരോപണവുമായി ബിനീഷിൻ്റെ ഭാര്യയും കുടുംബവും രംഗത്തുവന്നു. ബന്ധുക്കൾ വീടിന് പുറത്ത് പ്രതിഷേധിക്കുകയാണ്. 12 പുരുഷന്മാർ 24 മണിക്കൂർ രണ്ട് സ്ത്രീകളെ തടവിൽ വച്ച് ഭീഷണിപ്പെടുത്തി. ഇരിക്കാൻ അനുവദിച്ചില്ല, ഭക്ഷണം നൽകിയില്ല, രണ്ടര വയസുള്ള കുഞ്ഞിനെപ്പോലും കാണാൻ അനുവദിച്ചില്ല. കേസിൽ പ്രതികളല്ലാത്തവരെ ഇത്തരത്തിൽ പീഠിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
RELATED STORIES
അബുദബിയില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
21 May 2022 2:32 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMTആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന...
21 May 2022 12:50 PM GMTമോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ആള് ഉള്‍പ്പെടെ ...
21 May 2022 12:23 PM GMTകൊച്ചിയില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 15 പേര് പോലിസ്...
21 May 2022 12:16 PM GMTമെയ് 25 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത:...
21 May 2022 10:59 AM GMT