Kerala

മരട് ഫ്ലാറ്റ്: ഒഴിപ്പിക്കല്‍ നാളെ തുടങ്ങും; ഉടമകള്‍ക്ക് നഷ്ടപരിഹാരമെന്ന് ചീഫ് സെക്രട്ടറി

ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മരട് ഫ്ലാറ്റ്: ഒഴിപ്പിക്കല്‍ നാളെ തുടങ്ങും; ഉടമകള്‍ക്ക് നഷ്ടപരിഹാരമെന്ന് ചീഫ് സെക്രട്ടറി
X

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മരട് ഫ്ളാറ്റില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ പൊളിച്ചുമാറ്റുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it