Top

പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
X

പത്തനംതിട്ട: പുലിയുടെ ആക്രമണത്തില്‍ പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി ബിനീഷ് മാത്യുവാണ് കൊല്ലപ്പെട്ടത്. കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റബര്‍തോട്ടത്തില്‍ ജോലിചെയ്യവെ ബിനീഷിനുമേല്‍ പുലി ചാടിവീഴുകയായിരുന്നു.

ബിനീഷ് റബര്‍ ടാപ്പിങ് കരാര്‍ തൊഴിലാളിയായിരുന്നു. കൂടെ ജോലിചെയ്യുന്ന തൊഴിലാളികളാണ് ബിനീഷിനെ ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it