Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരാന്‍ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, നാലുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ ഒമ്പതു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ അതി തീവ്ര മഴ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത് ഇതാണ് പിന്‍വലിച്ച് ഓറഞ്ച് അലേര്‍ട്ടാക്കിയത്. അതേ സമയം അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം ജില്ലയിലെ കരമന(വെള്ളൈക്കടവ് സ്റ്റേഷന്‍)നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും മേല്‍ പറഞ്ഞ നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it