Kerala

കനത്ത മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്

ഉത്തരവ് നടപ്പിലാക്കുന്നതിനായി ജിയോളജിസ്റ്റ്,മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എറണാകുളം,ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍,സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ വ്യക്തമാക്കി

കനത്ത മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്
X

കൊച്ചി: വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ഉത്തരവ് നടപ്പിലാക്കുന്നതിനായി ജിയോളജിസ്റ്റ്,മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എറണാകുളം,ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍,സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ വ്യക്തമാക്കി.

ഇടുക്കി ഡാമിന്റെയും ഇടമലയാര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവില്‍ ജില്ലയിലെ മലയോര മേഖലകളിലും മറ്റും വെള്ളക്കെട്ട് ഭീഷണി നേരിടുന്ന സാഹചര്യത്തിലും 20 മുതല്‍ 22 വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് നടപടി.ഈ മാസം 24 വരെ ഉത്തരവ് നിലനില്‍ക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it