- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെന്‍ട്രല്‍ കേരള സഹോദയ കായികമേള 7, 8 തിയ്യതികളില്‍ അടിമാലിയില്‍
വ്യാഴാഴ്ച രാവിലെ 9ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും

അടിമാലി: സിബിഎസ്ഇ സെന്‍ട്രല്‍ കേരള സഹോദയ കായികമേള 7, 8 തിയ്യതികളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 9ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അടിമാലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, സെന്‍ട്രല്‍ കേരള സഹോദയ കോംപ്ലക്‌സ് പ്രസിഡന്റ് റവ. ഡോ. സിജന്‍ പോള്‍, വൈസ് പ്രസിഡന്റ് ബോബി ജോസഫ്, സെക്രട്ടറി ജോണ്‍സന്‍ മാത്യു, ട്രഷറര്‍ സിസ്റ്റര്‍ ലിസ്‌ലിന്‍, ജോയിന്റ് സെക്രട്ടറി സിസ്റ്റര്‍ എലൈസ്, സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുഴിക്കണ്ണിയില്‍, സംഘാടക സമിതി ചെയര്‍മാന്‍ റവ. ഡോ. ജില്‍സന്‍ ജോണ്‍, വൈസ് ചെയര്‍മാന്‍ ഫാ. സിജു പോള്‍, പിടിഎ പ്രസിഡന്റ് ബിജു മാത്യു മാന്തറയ്ക്കല്‍, വൈസ് പ്രസിഡന്റ് ബെര്‍ലിന്‍ സിജു സംസാരിക്കും.
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍പ്പെട്ട 117 അംഗീകൃത സിബിഎസ്ഇ സ്‌കൂളുകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിച്ചുവരുന്ന സെന്‍ട്രല്‍ കേരള സഹോദയ കോംപ്ലക്‌സി(സികെഎസ്‌സി)ന്റെ നേതൃത്വത്തിലാണ് കായികമേള. അഞ്ച് വിഭാഗങ്ങളിലായി 75 ഇനങ്ങളില്‍ 1500ഓളം വരുന്ന കായിക പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അടിമാലി സിഐ പി കെ സാബു, ഗ്രാമപ്പഞ്ചായത്തംഗം തമ്പി ജോര്‍ജ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയില്‍ തന്നെ മികച്ച കളിക്കളം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ തയ്യാറായതായി പ്രിന്‍സിപ്പല്‍ റവ. ഡോ. ജില്‍സന്‍ ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സിജു പോള്‍, പിടിഎ പ്രസിഡന്റ് ബിജു മാത്യു മാന്തറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.







