Kerala

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍; ഹരജി ഇന്ന് സുപ്രിം കോടതിയില്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍; ഹരജി ഇന്ന് സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രിംകോടതിയെ അറിയിക്കും.നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യമനില്‍ നടപ്പാക്കുമെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി, കേന്ദ്രത്തിന് എന്തെങ്കിലും നിര്‍ദേശം നല്‍കുമോയെന്നാണ് അറിയാനുള്ളത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ്, 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' നല്‍കിയ ഹരജി പരിഗണിക്കുന്നത്.

യമനി പൗരനായ തലാല്‍ അബ്ദു മഹ്ദിയെ 2017 ജൂലായില്‍ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നും സംഘടന ആവശ്യപ്പെട്ടു. യമനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ സ്ഥാനപതികാര്യാലയമോ ഇല്ല. ഇക്കാരണത്താല്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് സര്‍ക്കാര്‍ മുന്‍പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.




Next Story

RELATED STORIES

Share it