Kerala

വിഴിഞ്ഞത്ത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഓഫീസ് വരുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് ബ്യൂറോയും പ്രവര്‍ത്തനം തുടങ്ങുന്നത്.

വിഴിഞ്ഞത്ത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഓഫീസ് വരുന്നു
X

തിരുവനന്തപുരം: വിഴിഞ്ഞം കേന്ദ്രീകരിച്ച് കേന്ദ്ര ഇന്റിലജന്‍സ് ബ്യൂറോയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് ബ്യൂറോയും പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഐബിയിലെ ഉദ്യോഗസംഘമെത്തി വിഴിഞ്ഞം മുക്കോല ഭാഗത്ത് ഓഫീസിനുള്ള കെട്ടിടവും പരിസരവും പരിശോധിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള 60 കിലോമീറ്ററോളം ദൂരത്തിലുള്ള തീരദേശത്തെ വിവിധ പോയിന്റുകളും പരിശോധിച്ചു.

Next Story

RELATED STORIES

Share it