Kerala

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ മടങ്ങി

ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് വാളയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്തെത്തിയത്.

വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ മടങ്ങി
X

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി മരണപ്പെട്ട ദലിത് സഹോദരിമാരുടെ മാതാപിതാക്കളെ കാണാതെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ മടങ്ങി. ഇന്നലെ തിരുവനന്തപുരത്തേക്ക് പോയ മാതാപിതാക്കള്‍ വാളയാറിലെ വീട്ടിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച നടക്കാതായതോടെയാണ് കമ്മീഷന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്. ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് വാളയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്തെത്തിയത്. കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.

കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടിരുന്നു. ഇതിനുശേഷം അവര്‍ വീട്ടിലേക്കെത്തിയിട്ടില്ല. ബാലാവകാശ കമ്മീഷന്‍ എത്തുന്ന ദിവസം തന്നെയാണ് മാതാപിതാക്കള്‍ തിരുവനന്തപുരത്തേക്ക് പോയത്. ഇതിനെതിരേ കമ്മീഷന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. പെണ്‍കുട്ടികളുടെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറില്‍ നിന്നും മാറിയതില്‍ സംശയമുണ്ടെന്ന് ഇന്നലെ യശ്വന്ത് ജെയിന്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രി തിരുവന്തപുരത്തേക്കു വിളിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും ആരോപിച്ചിരുന്നു. കമ്മീഷനോട് രക്ഷിതാക്കള്‍ സംസാരിക്കരുതെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it