Kerala

മാസ്‌ക് ധരിക്കാത്തതിന് മലപ്പുറത്ത് 282 പേര്‍ക്കെതിരേ കേസ്; നിരോധനാജ്ഞ ലംഘിച്ചതിന് 19 കേസുകള്‍

നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,244 ആയി. 5,226 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

മാസ്‌ക് ധരിക്കാത്തതിന് മലപ്പുറത്ത് 282 പേര്‍ക്കെതിരേ കേസ്; നിരോധനാജ്ഞ ലംഘിച്ചതിന് 19 കേസുകള്‍
X

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലിസ് 19 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരിം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 19 പേരെ ഇന്നലെ അറസ്റ്റുചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,244 ആയി. 5,226 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

ജില്ലയിലാകെ ഇതുവരെ 2,497 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങിയതിന് 282 പേര്‍ക്കെതിരേ ഇന്ന് പോലിസ് കേസെടുത്ത് പിഴ ഈടാക്കി. ഇവര്‍ക്കെല്ലാം സൗജന്യമായി മാസ്‌ക് നല്‍കിയതായും ജില്ലാ പോലിസ് മേധാവി അറിയിച്ചു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരേ പോലിസ് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

Next Story

RELATED STORIES

Share it