- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വരകളില്‍ കൊവിഡ് പ്രതിരോധസന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍
സംസ്ഥാന സാമൂഹികസുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ആരോഗ്യപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരുമൊക്കെ വരകളില്‍ ഇടംപിടിച്ചു.

കോട്ടയം: അക്ഷരനഗരീ മറക്കരുത് മൂന്നക്ഷരം... എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ബോര്‍ഡിലേക്ക് കൈചൂണ്ടുന്ന അധ്യാപിക. അവിടെ തെളിഞ്ഞുനില്‍ക്കുന്നത് എസ്എംഎസ് (സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് അഥവാ സാമൂഹിക അകലം) എന്നീ അക്ഷരങ്ങള്‍. തൊട്ടപ്പുറത്ത് കൊറോണയോട് നയം വ്യക്തമാക്കുന്ന മോഹന്‍ലാല്‍- കൈകഴുകുന്ന സോപ്പും വായമൂടുന്ന മാസ്‌കും... അടുക്കാനാവില്ല നിനക്ക്. അകലമാണ് പുതിയ അടുപ്പമെന്ന് വ്യക്തമാക്കി അകലത്തില്‍നിന്ന് പ്രണയിനിക്ക് സാനിറ്റൈസര്‍ നീട്ടുന്ന കാമുകനും നല്‍കുന്നത് ജാഗ്രതയുടെ സന്ദേശമാണ്.

കൊവിഡ്-19നെതിരേ കേരളം പടുത്തുയര്‍ത്തിയ പ്രതിരോധമുന്നേറ്റത്തിന്റെ കാഴ്ചകളാണ് കോട്ടയത്തെ കാര്‍ട്ടൂണ്‍ മതിലില്‍ നിറഞ്ഞുനില്‍ക്കുന്നത്. സംസ്ഥാന സാമൂഹികസുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ആരോഗ്യപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരുമൊക്കെ വരകളില്‍ ഇടംപിടിച്ചു.

കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂര്‍, രതീഷ് രവി, ഇ വി പീറ്റര്‍, പ്രസന്നന്‍ ആനിക്കാട്, വി ആര്‍ സത്യദേവ്, അനില്‍ വേഗ, അബ്ബ വാഴൂര്‍, ഷാജി സീതത്തോട് എന്നിവരാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ മതിലില്‍ കാര്‍ട്ടൂണുകള്‍ വരച്ചത്.
കൊവിഡ് പ്രതിരോധനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്ത് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ സന്നിഹിതരായി. സാമൂഹികസുരക്ഷാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജോജി ജോസഫ്, കോ-ഓഡിനേറ്റര്‍മാരായ നൗഫല്‍, ട്രീസ ജോസഫ്, എസ് സംഗീത, ഗീതുരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















