Kerala

സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേസെടുത്തു

സെ​ൻ​കു​മാ​റും സു​ഭാ​ഷ് വാ​സു​വും ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ സെ​ൻ​കു​മാ​ർ അ​പ​മാ​നി​ക്കു​ക​യും ഒ​രു സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേസെടുത്തു
X

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി ടി പി സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം കന്റോൺ​മെ​ന്‍റ് പോ​ലി​സ് കേസെടുത്തു. പി ജി സു​രേ​ഷ് കു​മാ​ർ, ക​ട​വി​ൽ റ​ഷീ​ദ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. ഗൂ​ഢാ​ലോ​ച​ന, ഭീ​ഷ​ണി എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സെ​ൻ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലിസ് ക​മ്മീ​ഷ​ണ​ർ​ക്കു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. വാർത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ക​ട​വി​ലു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​നം കൈ​കൊ​ടു​ത്താ​ണു പി​രി​ഞ്ഞ​ത്. ഇ​തി​നു ശേ​ഷം ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സെ​ൻ​കു​മാ​റും സു​ഭാ​ഷ് വാ​സു​വും ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ സെ​ൻ​കു​മാ​ർ അ​പ​മാ​നി​ക്കു​ക​യും ഒ​രു സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. താ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണോ എ​ന്നും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്നും സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. അ​യാ​ളെ പി​ടി​ക്കാ​ൻ അ​നു​യാ​യി​ക​ൾ​ക്കു നി​ർ​ദ്ദേ​ശ​വും ന​ൽ​കിയതോടെ കയ്യേറ്റ ശ്രമമുണ്ടായി. തുടർന്ന് സെൻകുമാറിനും അനുയായികൾക്കുമെതിരേ കടവിൽ റഷീദ് പരാതി നൽകിയിരുന്നു.

Next Story

RELATED STORIES

Share it