കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2, 3 ആലപ്പുഴയില്‍
സമ്മേളനവുമായി ബന്ധപ്പെട്ട് കൊളാഷ് പ്രദര്‍ശനം, സെമിനാര്‍, വിദ്യാര്‍ത്ഥി റാലി, പൊതുസമ്മേളനം, നാടകം തുടങ്ങി നിരവധി പരിപാടികള്‍ സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.
കോഴിക്കോട്: ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവ്വനത്തിന്റെ കാവല്‍' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2, 3 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. കേരളത്തിന് സംസ്‌കാരസമ്പന്നമായ ഒരു സംസ്‌കൃതിയാണ് സമ്മാനിക്കുന്നതില്‍ കലാലയങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മികച്ച രാഷ്ട്രീയക്കാരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും സംഭാവന ചെയ്ത പാരമ്പര്യമാണ് കേരളത്തിലെ മഹത്തായ കലാലയങ്ങള്‍ക്കുള്ളത്.
എന്നാല്‍ ഇന്നത്തെ രാഷ്ട്രീയസാമൂഹിക സാഹചര്യത്തില്‍, ഒരുഭാഗത്ത് അരാഷ്ട്രീയവാദവും മറുഭാഗത്ത് അക്രമ രാഷ്ട്രീയവും മല്‍സരിച്ചോടുകയാണ്. ഭരണകൂടങ്ങള്‍ അവരുടെ വര്‍ഗീയ രാഷ്ട്രീയ അജണ്ടകള്‍ക്കായി യുവസമൂഹത്തെ ഉപയോഗപ്പെടുത്തുന്നു. കലാലയ കേന്ദ്രങ്ങളില്‍ ജനാധിപത്യം പുനസ്ഥാപിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ പതിനാലാം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.
സമ്മേളനവുമായി ബന്ധപ്പെട്ട് കൊളാഷ് പ്രദര്‍ശനം, സെമിനാര്‍, വിദ്യാര്‍ത്ഥി റാലി, പൊതുസമ്മേളനം, നാടകം തുടങ്ങി നിരവധി പരിപാടികള്‍ സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. സമ്മേളന ലോഗോ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എസ് മുസമ്മിലിന് നല്‍കി പ്രകാശനം ചെയ്തു
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT