Kerala

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നുവെന്ന്; സി കെ വിനീത് പോലീസില്‍ പരാതി നല്‍കി

തനിക്കെതിരെ നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് സമാനമാണെന്ന് വിനീത്. പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ച് വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെ പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവയില്‍ ചില തത്പ്പരകക്ഷികള്‍ ഇത് പ്രചരിപ്പിക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നുവെന്ന്; സി കെ വിനീത് പോലീസില്‍ പരാതി നല്‍കി
X

കൊച്ചി: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐഎസ് എല്‍ ചെന്നൈയിന്‍ എഫ്.സി താരം സി കെ വിനീത് എറണാകുളം സിറ്റി പോലിസ് കമീഷണര്‍ക്ക് പരാതി നല്‍കി. തനിക്കെതിരെ നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് സമാനമാണെന്ന് പരാതി നല്‍കിയ ശേഷം വിനീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വെള്ളിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിനിടെ ഒരു ബോള്‍ ബോയിയോട് താന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് തനിക്കെതിരെ സാമൂഹ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് മുന്‍താരം കൂടിയായ വിനീത് പരാതിയില്‍ പറയുന്നു. പൊതുജനമധ്യത്തില്‍ അവഹേളിക്കുവാനുദ്ദേശിച്ച് വോയ്സ് ക്ലിപ്പ് ഉള്‍പ്പെടെ പോസ്റ്റുകളിലൂടെ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവയില്‍ ചില തത്പ്പരകക്ഷികള്‍ ഇത് പ്രചരിപ്പിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമന്നാണ് ആവശ്യം. വോയ്‌സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും വിനീത് കമ്മീഷണര്‍ക്ക് സമര്‍പിച്ചു.

താന്‍ ബോള്‍ ബോയിയോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ബോള്‍ പുറത്തേയക്ക് പോയ സമയത്ത് അതു നോക്കി നിന്ന കുട്ടിയെ ശബദ്ം കൂട്ടി വിളിക്കുകയാണ് ചെയ്തത്. സ്‌റ്റേഡിയത്തിലെ ആരവം കാരണം കേള്‍ക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ ശബ്ദം കൂട്ടി വിളിച്ചത്.അല്ലാതെ താന്‍ ആ കുട്ടിയോട് ഒന്നും പറഞ്ഞിട്ടില്ല.ഇതിന്റെ പേരില്‍ തന്നോട് മാച്ച് കമ്മീഷണര്‍ ഒന്നും പറഞ്ഞിട്ടില്ല.പല പ്രാവശശ്യമായി തനിക്കെതിരെ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുകയാണ്. ഇല്ലാത്ത കാരണം ഉണ്ടാക്കിയാണ് പ്രചരണം. മഞ്ഞപ്പടയായാലും മറ്റുള്ളവരായാലും. കുറെ നാളുകളായി ഇത് തുടങ്ങിയിട്ട്. ഇനിയും വയ്യ. മടുത്തിട്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പിലാണ് താന്‍ മനസിലാക്കിയിടത്തോളും ഇപ്പോള്‍ തനിക്കെതിരെ പ്രചരണം വന്നിട്ടുള്ളത്.പുറത്ത് തനിക്കെതിരെ മോശം പ്രചരണം ഉണ്ടാക്കുകയായിരിക്കും അവരുടെ ലക്ഷ്യം.പല തവണ താന്‍ പറഞ്ഞതാണ് ഇത്തരത്തില്‍ പ്രചരണം നടത്തരുതെന്ന്.തനിക്കെതിരെ മാത്രമല്ല മിക്ക താരങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ആക്രമണം നടക്കുന്നുണ്ട്.പ്രത്യേകിച്ച് മലയാളി താരങ്ങള്‍ക്കെതിരെയാണെന്നും സി കെ വീനീത് പറഞ്ഞു.താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു പോയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല.ഈ സീസണ്‍ ബ്ലാസ്റ്റഴേസിനൊപ്പം നില്‍ക്കണമെന്നു തന്നെയാണ് താന്‍ ആഗ്രഹിച്ചിരുന്നത് എന്നാല്‍ അവധി കഴിഞ്ഞ് തനിക്ക് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞില്ല.ഈ സീസണിനു മുമ്പുു തന്നെ പണമടക്കമുള്ള കാര്യത്തില്‍ തനിക്ക് നല്ല രിതിയില്‍ മറ്റു ടീമുകളില്‍ നിന്നും വാഗ്ദാനമുണ്ടായിരുന്നു. പക്ഷേ തന്റെ നാടിന്റെ ടീമിനൊപ്പം നില്‍ക്കാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്.എന്നാല്‍ ലീവിനു ശേഷം തനിക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നും കുടുതല്‍ കാര്യം പി്ന്നീട പറയുമെന്നും വിനീത് പറഞ്ഞു.

Next Story

RELATED STORIES

Share it