Kerala

വെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി ജമാഅത്ത്

അക്രമത്തിലൂടെ ആരെയും പരാജയപ്പെടുത്താനും നശിപ്പിക്കാനും സാധ്യമല്ല. ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ നേരിടേണ്ടി വന്നപ്പോൾ മതത്തിന്റെ ശരിയായ വഴിയിലൂടെ സമൂഹത്തെ വഴി നടത്താൻ പണ്ഡിത സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്.

വെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി ജമാഅത്ത്
X

കോഴിക്കോട്: പലവിധ വെല്ലുവിളികൾ നേരിട്ടപ്പോൾ അതൊക്കെ ആദർശ ശക്തികൊണ്ട് നേരിട്ടു പരാജയപ്പെടുത്തിയാണ് ഈ സമൂഹം പുരോഗതി നേടിയതും കാലത്തെ അതിജീവിച്ചതുമെന്ന് കേരളാ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞാലി മുസ്‌ല്യാർ പ്രസ്താവിച്ചു.

അക്രമത്തിലൂടെ ആരെയും പരാജയപ്പെടുത്താനും നശിപ്പിക്കാനും സാധ്യമല്ല. ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ നേരിടേണ്ടി വന്നപ്പോൾ മതത്തിന്റെ ശരിയായ വഴിയിലൂടെ സമൂഹത്തെ വഴി നടത്താൻ പണ്ഡിത സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. സമകാലിക വെല്ലുവിളികൾ എന്ന പ്രമേയത്തിൽ കേരളാ സുന്നീ ജമാഅത്ത് സംഘടിപ്പിച്ച ജില്ലാ കൺ വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അശ്റഫ് ബാഖവി ഒടിയപാറ പ്രമേയ പ്രഭാഷണം നടത്തി. അഹ്‌മദ് ബാഖവി അരൂർ, മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ല്യാർ, വി സി കെ തങ്ങൾ, ഒ പി മുജീബ് വഹബി, കെ യു ഇസ്ഹാഖ് ഖാസിമി, വലിയാണ്ടി ഹമീദ്, കരയത്ത് ഹമീദ് ഹാജി, എടോളി മമ്മു മുസ്ല്യാർ, അബ്ദുസലാം ഫലാഹി, എൻ കെ കുഞ്ഞാലി മാസ്റ്റർ, കിഴക്കേ മഠത്തിൽ കുഞ്ഞബ്ദുല്ല, ഹസൻ ഫലാഹി ചേലക്കാട്, എം എച്ച് വള്ളുവങ്ങാട്, ഡോ. ഉവൈസ് ഫലാഹി, ആശിഖ് ഫലാഹി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി : സയ്യിദ് വി സി കെ തങ്ങൾ (പ്രസിഡന്റ്) ജെ പി ഇസ്‌മാഈൽ മൗലവി (ജനറൽ സെക്രട്ടറി) യൂസുഫ് ഫലാഹി കാക്കുനി (വർക്കിംഗ്സെക്രട്ടറി) പൈക്കാട്ട് അമ്മത് മാസ്റ്റർ (ട്രഷറർ) കെ.പി.അബ്ദുല്ല മുസ്ല്യാർ, മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, എൻ കെ കുഞ്ഞാലി മാസ്റ്റർ, ഹാശിം തങ്ങൾ കൊടക്കൽ, മുഹമ്മദ് കോയ തങ്ങൾ ജാതിയേരി (വൈസ് പ്രസിഡന്റുമാർ) അബ്ദുൽ അസീസ് ബാഖവി അരൂർ,പി കെ അബൂബക്ർ മാസ്റ്റർ, മൊയ്തു മാസ്റ്റർ കുറ്റ്യാടി, എം പി കുഞ്ഞമ്മത് ഫലാഹി, ഡോ. ഉവൈസ് ഫലാഹി( സെക്രട്ടറിമാർ ).

Next Story

RELATED STORIES

Share it