പ്രണയത്തിന്റെ പേരില്‍ 'ആള്‍ക്കൂട്ട' മര്‍ദനം; യുവാവ് ജീവനൊടുക്കി, വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന് ഷാഹിറാ (22) ണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്.
മലപ്പുറം: പ്രണയത്തിന്റെ പേരില്‍ 'ആള്‍ക്കൂട്ട' മര്‍ദനത്തിനിരയായ യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു. ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന് ഷാഹിറാ (22) ണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്. പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നുമാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഷാഹിറിന്റെ അനിയന് ഷിബിലിയുടെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് 15 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തുമെത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം കുടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT