Kerala

കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞു വീണു; ജോലി സമ്മര്‍ദമാണെന്ന് കുടുംബം

കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞു വീണു; ജോലി സമ്മര്‍ദമാണെന്ന് കുടുംബം
X

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു. കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന്‍ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആര്‍ ക്യാംപിന്് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലി സമ്മര്‍ദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ഡിഡിഇ ഓഫീസിലെ ക്ലാര്‍ക്കാണ് രാമചന്ദ്രന്‍. എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.സമയക്രമം മാറ്റിയില്ലെങ്കില്‍ ഒരുപാടുപേര്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസും പൗരത്വം വച്ചാണ് കമ്മീഷന്‍ കളിക്കുന്നതെന്ന് മുസ് ലിം ലീഗും വിമര്‍ശിച്ചു.



Next Story

RELATED STORIES

Share it