ശ്രീലങ്കയിലെ സ്‌ഫോടനം: കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും. ദുബയില്‍ താമസിക്കുന്ന മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയാണ് മരിച്ചത്. ബന്ധുക്കളെ സന്ദര്‍ശിക്കാനായി ശ്രീലങ്കയിലെത്തിയതായിരുന്നു റസീന. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ആറിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 150ലധികം പേരാണ് കൊല്ലപ്പെട്ടത്. 200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. കൊച്ചിക്കാഡെ, നെഗോംബോ, ബത്തിക്കലോവ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ രാവിലെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഇതിന് പുറമേ തലസ്ഥാനമായ കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിന്നമോണ്‍ ഗ്രാന്‍ഡ്, കിങ്‌സ് ബറി എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് റിപോര്‍ട്ട്.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT