ബിജെപി സമരം അവസാനിപ്പിച്ചത് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാലെന്ന് മുഖ്യമന്ത്രി -'കേസുകള്‍ പിന്‍വലിക്കാന്‍ സമരം ചെയ്തിട്ട് കാര്യമില്ല'
കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ബിജെപി ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചത് പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇങ്ങനെയൊരു മാറ്റം ഉണ്ടായെങ്കില്‍ അത് നല്ല കാര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹം അംഗീകരിക്കാത്ത കാര്യങ്ങള്‍ ആരുന്നയിച്ചാലും അവര്‍ക്ക് അധികം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതാണ് ബിജെപിയുടെ അനുഭവം. അതേ അനുഭവം ഇതിന്റെ തുടര്‍ച്ചയായി യുഡിഫിനും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നാട്ടിലെ നിയമവാഴ്ചയനുസരിച്ച് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്താല്‍ അതിന്റെ ഭാഗമായി കേസുകളും നടപടികളും ഉണ്ടാകും. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്താല്‍ അതിനും ആദ്യം ചെയ്ത സമരത്തിന്റെ ഗതിയാകുമെന്ന് അവര്‍ മനസിലാക്കണം മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പൊതുവില്‍ അംഗീകരിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചു എന്ന് ബിജെപി തന്നെ പറഞ്ഞുകഴിഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ മനസിന്റെ ദൃഢതയെ അത്ര വേഗം ആര്‍ക്കും ഉലയ്ക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഞങ്ങള്‍ ആദ്യമേ സ്വീകരിച്ചത്. ഇതാണിപ്പോള്‍ വസതുതാപരമായി ശരിയായി വന്നിട്ടുള്ളത്. മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ സെക്രട്ടറിയേറ്റ് നടയിലേക്ക് സമരം മാറ്റുമെന്നാണ് ഇപ്പോള്‍ ബിജെപി പറയുന്നത്. ഇവിടെ നിരവധി സമരങ്ങള്‍ നടക്കുന്നതാണ് അതിലൊന്നും ഒരു തെറ്റുമില്ല. അതില്‍ ഒരു പുതുമയുമില്ല. പക്ഷേ അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ചിലത് ഉന്നയിക്കാവുന്നതാണോ എന്ന് അവര്‍ തന്നെ ആലോചിക്കേണ്ടതാണ്.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT