- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാമിനെ പിന്തുണച്ച് ബി.ജെ.പി നേതാവ്; കൊലകുറ്റത്തിന് കേസെന്തിന്?
മരണപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്? അദ്ദേഹം ചോദിക്കുന്നു
തിരുവനന്തപുരം;തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ അനുകൂലിച്ച് ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ വിമര്‍ശിച്ചിക്കുന്നുമുണ്ട്ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ഇട്ട പോസ്റ്റില്‍. ഇതില്‍ അപകടത്തില്‍ മരണപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്? അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
യുവ മാധ്യമ പ്രവര്‍ത്തകന്‍
കെ..എം.ബഷീറിന് ആദരാഞ്ജലികള്‍.
സിറാജ് പത്രത്തിന്റെ പത്രപ്രവര്‍ത്തകന്‍ ബഷീറിനെ കുറിച്ച് അറിയാന്‍ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവര്‍ത്തകനെന്നാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെ. ബഷീറിന്റെ മരണത്തിനു കാരണക്കാരനായ യുവ ഐഎഎസ്സുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ. പക്ഷെ ...... ഒരു റോഡ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ? അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടാല്‍ എടുക്കേണ്ട കേസ് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 അ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് . മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കില്‍ 185ാം വകുപ്പും കൂടി ചേര്‍ക്കാം. പക്ഷെ ഈ സംഭവത്തില്‍ കേസ്സെടുത്തിരിക്കുന്നത് ബോധപൂര്‍വമല്ലാത്ത കൊലപാതകത്തിന് ( Sec 304 of IPC). ഇതോടെ വാഹന അപകടത്തില്‍ മരിച്ച ബഷീറിന്റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്. മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആര്‍ക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ് ? ഈ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. പക്ഷെ വിവാദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്. ഇതില്‍ അപകടത്തില്‍ മരണപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ്സ്‌കാരണനായതുകൊണ്ടാണോ? വാഹനമപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്? മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തന്നെ പരസ്യമായി ശാസിച്ചിട്ടും സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ? ഇടതു മാധ്യമ പ്രവര്‍ത്തകരുടെയും ഇകഠഡ ന്യായീകരണ തൊഴിലാളികളുടെയും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഈ സംശയം ബലപ്പെടുന്നു. ശക്തമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപൊക്കല്‍ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു. അല്ല മാധ്യമ വിവാദങ്ങള്‍ ഭയന്ന് മാധ്യമങ്ങളെ പ്രീണിപ്പിക്കാന്‍ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയായ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളില്‍നിന്ന് തലയൂറി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങുകയാണോ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്? എന്തായലും ഈ അവസരം മുതലാക്കി ഭൂമാഹിയ അട്ടഹസിക്കുന്നുണ്ടാകും.സംശയമില്ല. ഒരു യുവസഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാം .പക്ഷെ പോലീസ് നടപടി നിയമബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ സാധ്യമല്ല. മാധ്യമങ്ങള്‍ സ്വയം ചിന്തിക്കാനും ആത്മ വിമര്‍ഷത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്റെ അഭിപ്രായം . ജനങ്ങളിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായയും വിവാദങ്ങള്‍ ഉണ്ടാക്കി മുടിക്കെട്ടാന്‍ ശ്രമിക്കരുതെന്നാണ് അഭ്യര്‍ത്ഥന.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















