Kerala

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല; ബിജെപിയുടെ പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാവും- ഇ ശ്രീധരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല; ബിജെപിയുടെ പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാവും- ഇ ശ്രീധരന്‍
X

കോഴിക്കോട്: തന്നെച്ചൊല്ലി ബിജെപിയില്‍ ഒരാശയക്കുഴപ്പവുമില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല താന്‍, തന്നെ മുന്‍നിര്‍ത്തിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്താവനയില്‍ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന്‍ തിരുത്തുമായി രംഗത്തെത്തി.

ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നുവെന്നുമാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തിരുത്തുമായി രംഗത്തുവന്നു. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ട്വിറ്ററില്‍ പ്രതികരിച്ച മുരളീധരന്‍ പിന്നീട് തിരുത്തി രംഗത്തെത്തുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന്ന് പിന്നാലെയായിരുന്നു പ്രതികരണം.

ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രമാണ് ലക്ഷ്യം. ബിജെപി കേന്ദ്രനേതൃത്വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍തിത്വം പ്രഖ്യാപിക്കാറുള്ളത്. പാര്‍ട്ടി അത്തരം നിര്‍ദേശം വച്ചാല്‍ സ്വീകരിക്കും. വിവാദങ്ങളില്‍ വിഷമമില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it