Kerala

അവധി റദ്ദാക്കി; ബിശ്വനാഥ് സിന്‍ഹ ജോലിയില്‍ പ്രവേശിച്ചു

ജൂനിയറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്.

അവധി റദ്ദാക്കി; ബിശ്വനാഥ് സിന്‍ഹ ജോലിയില്‍ പ്രവേശിച്ചു
X

തിരുവനന്തപുരം: പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് അവധിയില്‍ പോയ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിച്ചു. ഒരുമാസത്തെ അവധി നാലുദിവസമാക്കി ചുരുക്കിയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി വകുപ്പിലാണ് സിന്‍ഹയ്ക്ക് നിയമനം. ജൂനിയറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചെന്നോണമാണ് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും കൈമാറിയത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്ന് അദ്ദേഹം പുറത്തുപോയിരുന്നു.

Next Story

RELATED STORIES

Share it