Kerala

ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിലെ സാക്ഷിയായ സിസ്റ്റര്‍ ലിസിക്കെതിരെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍

മൂവാറ്റുപുഴയിലെ സഭയുടെ ഗസ്റ്റ് ഹൗസില്‍ 14 വര്‍ഷമായി സിസ്റ്റര്‍.ലിസി അനധികൃതമായിട്ടാണ് താമസിക്കുന്നതെന്ന്് എഫ് സി സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍.അല്‍ഫോന്‍സ

ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിലെ സാക്ഷിയായ സിസ്റ്റര്‍ ലിസിക്കെതിരെ  ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിലെ സാക്ഷിയായ സിസ്റ്റര്‍. ലിസിക്കെതിരെ അവര്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ് സി സി ഐ).സിസ്റ്റര്‍ ലിസി വടക്കേലിനെ എഫ്‌സിസി സഭ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എഫ് സി സി വിജയവാഡ പ്രോവിന്‍സിന്റെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൗസില്‍ സിസ്റ്റര്‍ ലിസി 14 വര്‍ഷമായി അനധികൃതമായി താമസിച്ചുവരികയായിരുന്നുവെന്നും എഫ് സി സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍.അല്‍ഫോന്‍സ അറിയിച്ചു.വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു വിധ പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു സിസ്റ്റര്‍ ലിസിയെന്നും സിസ്റ്റര്‍.അല്‍ഫോന്‍സ പറയുന്നു. ഇതിനിടയില്‍ അവര്‍ കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസില്‍ ഇവര്‍ രഹസ്യ മൊഴി നല്‍കുകയുമായിരുന്നുവെന്നും സിസ്റ്റര്‍ അല്‍ഫോന്‍സ പറയുന്നു.ഇത് തങ്ങള്‍ അറിഞ്ഞിരുന്നില്ല.സിസ്റ്റര്‍ ലിസിക്ക് ജനുവരി 25 ന് ട്രാന്‍സ്ഫര്‍ അറിയിപ്പ് നല്‍കിയപ്പോഴാണ് ബിഷപ് ഫ്രാങ്കോ കേസുമായ ബന്ധപ്പെട്ട് താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ലിസി തങ്ങളോട് പറയുന്നത്.

എഫ് സി സി അംഗത്തിന് സ്വാഭാവികമായി നല്‍കുന്ന സ്ഥലം മാറ്റത്തിനപ്പുറം അല്‍പം വഴിമാറി നടന്നിരുന്ന സിസ്റ്റര്‍ ലിസിക്ക് തിരുത്തലുമായിരുന്നു എഫ്‌സിസി സഭയുടെ ജനറല്‍ സിനാക്‌സിസ് തീരൂമാനമനുസരിച്ച് നല്‍കിയതെന്നും സിസ്റ്റര്‍ അല്‍ഫോന്‍സ പറയുന്നു.ഈ നിയമനത്തിന് മൂന്നു ദിവസങ്ങള്‍ക്കു ശേഷം അമ്മയുടെ ഓപ്പറേഷന്‍ സംബനന്ധിച്ച് നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ സിസ്റ്റര്‍ ലിസിക്ക് ഫെബ്രുവരി 16 ന് യാത്രയ്ക്കായി ടിക്കറ്റും ബുക്കു ചെയ്തു നല്‍കിയിരുന്നു.എന്നാല്‍ ഫെബ്രുവരി 15 ന് അധികാരികളെ അറിയിക്കാതെ യാത്രയ്ക്ക് തയാറായ സിസ്റ്റര്‍ ലിസിയെ തനിച്ചയക്കാതിരിക്കാന്‍ താനും അവര്‍ക്കൊപ്പം നാട്ടിലേക്ക് പോന്നു.എഫ്‌സിസിയുടെ മദര്‍ ജനറലിനെ സന്ദര്‍ശിച്ച് സിസ്റ്റര്‍ ലിസി മദര്‍ ജനറലുമായി വാക്കേറ്റം നടത്തി പിണങ്ങി പോന്നെന്നും സിസ്റ്റര്‍ അല്‍ഫോന്‍സ പറയുന്നു.തുടര്‍ന്ന് താന്‍ സിസ്റ്റര്‍ ലിസിയെ അമ്മയുടെ ചികില്‍സ നടക്കുന്ന ആശുപത്രിയില്‍ എത്തിച്ചു. ഫെബ്രുവരി 17 ന് വൈകുന്നേരം സിസ്റ്റര്‍ ലിസി മൂവാറ്റുപുഴയിലെ എഫ്‌സിസിയുടെ ഗസ്റ്റ് ഹൗസിലെത്തി. 18 ന് രാവിലെ ഇവരുടെ സഹോദരങ്ങള്‍ ഗസ്റ്റ് ഹൗസിലെത്തി ബിഷപിനെതിരെ മൊഴി നല്‍കിയാല്‍ സ്ഥലംമാറ്റുമോയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും ബഹളമുണ്ടാക്കിയെന്നും സിസ്റ്റര്‍ അല്‍ഫോന്‍സ പറയുന്നു. തുടര്‍ന്ന് ഉച്ചയക്ക് പോലീസെത്തി സിസ്റ്റര്‍ ലിസിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.ഇതാണ് സംഭവിച്ചതെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ അല്‍ഫോന്‍സ പറയുന്നു. സംഭവത്തില്‍ നേരത്തെ സിസ്റ്റര്‍ ലിസിയുടെ സഹോദരന്റെ പരാതി പ്രകാരം എഫ്‌സിസി സഭായുടെ അഞ്ച് അധികാരികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എഫ് സി സി വിജയവാഡ പ്രോവിന്‍സ് രംഗത്തെത്തിയത്


Next Story

RELATED STORIES

Share it