Kerala

ബിനോയ് വിശ്വത്തെ കര്‍ണാടക പോലിസ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചു

മംഗളൂരുവില്‍നിന്നും കര്‍ണാടക പോലിസിന്റെ വാഹനത്തില്‍ കേരള അതിര്‍ത്തിയില്‍ എത്തിച്ച ശേഷം അദ്ദേഹത്തെ മഞ്ചേശ്വരം പോലിസിന് കൈമാറുകയായിരുന്നു.

ബിനോയ് വിശ്വത്തെ കര്‍ണാടക പോലിസ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചു
X

കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലായ ബിനോയ് വിശ്വം എംപിയെ കര്‍ണാടക പോലിസ് മോചിപ്പിച്ചു. മംഗളൂരുവില്‍നിന്നും കര്‍ണാടക പോലിസിന്റെ വാഹനത്തില്‍ കേരള അതിര്‍ത്തിയില്‍ എത്തിച്ച ശേഷം അദ്ദേഹത്തെ മഞ്ചേശ്വരം പോലിസിന് കൈമാറുകയായിരുന്നു. ഇന്ത്യയെ പാക്കിസ്താന്റെ പതിപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പോലിസ് തേര്‍വാഴ്ചയാണ് മംഗളൂരുവില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യുന്നതിനിടെ കസ്റ്റഡിയിലെടുത്ത നടപടി ശരിയായില്ലെന്നും പ്രതിഷേധങ്ങള്‍ തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിറ്റി കോര്‍പറേഷന്‍ ഓഫിസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. കര്‍ണാടക സിപിഐ സംസ്ഥാന സെക്രട്ടറിയെയും 10 പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ബര്‍ക്കെ പോലിസ് സ്‌റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. തുടര്‍ന്ന് വൈകീട്ടോടെയാണ് ബിനോയ് വിശ്വത്തെ മോചിപ്പിച്ചത്.

Next Story

RELATED STORIES

Share it