Kerala

ബിലീവേഴ്‌സ് ചര്‍ച്ചിലെ പരിശോധന: ബിഷപ് കെ പി യോഹന്നാന്‍ ചോദ്യം ചെയ്യലിനായി ഹാജരായില്ല

ഇന്ന് ചോദ്യം ചെയ്യലിനായി രാവിലെ കൊച്ചിയിലെ ആദായനികുതി വകുപ്പിന്റെ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ കെ പി യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം എത്തിയിട്ടില്ല. വിദേശത്തായതിനാലാണ് എത്താത്തതെന്നാണ് വിവരം

ബിലീവേഴ്‌സ് ചര്‍ച്ചിലെ പരിശോധന: ബിഷപ് കെ പി യോഹന്നാന്‍ ചോദ്യം ചെയ്യലിനായി ഹാജരായില്ല
X

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതിവകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിഷപ് കെ പി യോഹന്നാന്‍ ഇന്ന് ഹാജരായില്ല. ഇന്ന് ചോദ്യം ചെയ്യലിനായി രാവിലെ കൊച്ചിയിലെ ആദായനികുതി വകുപ്പിന്റെ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ കെ പി യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം എത്തിയിട്ടില്ല. വിദേശത്തായതിനാലാണ് എത്താത്തതെന്നാണ് വിവരം.

ഇതു സംബന്ധിച്ച് വിവരം കെ പി യോഹന്നാന്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചതായും സൂചനയുണ്ട്. കെ പി യോഹന്നാന്‍ ഇന്ന് എത്താത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയേക്കും.ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുളള നടപടികള്‍ ആദായ നികുതി വകുപ്പ് ആരംഭിച്ചതായും റിപോര്‍ടുകള്‍ ഉണ്ട്.നേരത്തെ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്ഥാനത്ത് നടത്തിയ റെയിഡില്‍ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it