ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്: കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ ഫോണ്‍വിളികളുടെ വിവരം പോലീസിന് ലഭിച്ചു
ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെയ്പ്പുണ്ടാകുന്നതിനു തൊട്ടു മുമ്പുള്ള സമയങ്ങളില്‍ എറണാകുളത്ത് നിന്നും മുബൈയിലേക്ക് ഫോണ്‍ വിളികള്‍ പോയിട്ടുള്ളതായി മൊബൈല്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നും പോലീസ് കണ്ടെത്തി.ഭീഷണിപെടുത്തി പണം തട്ടലുമായി ബന്ധപ്പെട്ട് രവി പൂജാരിയ്‌ക്കെതിരെ മുംബൈയില്‍ നിരവധി കേസുകള്‍ ഉളളതായി പോലീസിന് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകൂളം പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസില്‍ മൂന്നാം പ്രതിയായ അധോലോക നായകന്‍ രവി പൂജാരയ്ക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുള്ളതായി പോലീസിന് സ്ഥിരീകരണം ലഭിച്ചതായി വിവരം. പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് ഇതില്‍ നിന്നുമാണ് കേസില്‍ രവി പൂജാരയക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.ലീന മരിയയുടെ ബ്യൂട്ടി പാര്‍ലറുനു നേരെ വെടിവെയ്പ്പുണ്ടാകുന്നതിനു തൊട്ടു മുമ്പുള്ള സമയങ്ങളില്‍ എറണാകുളത്ത് നിന്നും മുബൈയിലേക്ക് ഫോണ്‍ വിളികള്‍ പോയിട്ടുള്ളതായി മൊബൈല്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.മുംബൈ റോമിംഗുളള നമ്പറില്‍ നിന്നാണ് മുംബൈയിലേക്ക് ഫോണ്‍ കോളുകള്‍ പോയിട്ടുള്ളത്.ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മുബൈയില്‍ പോലീസ് അന്വേഷണം നടത്തുന്നത്. ലീന മരിയയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത് തുടര്‍ന്ന് ഇവര്‍ രവി പൂജാരിയുടെ പേര് എഴുതിയ പേപ്പര്‍ വലിച്ചെറിഞ്ഞതിനു ശേഷം ബൈക്കില്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വന്നത് മുംബൈയില്‍ നിന്നാണെന്നും തിരികെ അങ്ങോട്ടേയ്ക്കാണ് മടങ്ങിയിരിക്കുന്നതെന്നും പോലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ രവി പൂജാരിയക്ക് ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. നടി ലീന മരിയ പോളിന്റെ മൊഴിയില്‍ നിന്നും പോലീസ് ഇത് സ്ഥിരികരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രവി പൂജാര കഴിഞ്ഞ ദിവസം സെനഗലില്‍ വെച്ച് അവിടുത്ത പോലീസിന്റെ പിടിയിലായത്. രവി പൂജാരിയെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്റര്‍ പോളിന് കത്തയക്കുകയും ചെയ്തിരുന്നു.രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. ഇതിനിടയിലാണ് കൂടുതല്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം മുംബൈയ്ക്ക് പോയത്. ഭീഷണിപെടുത്തി പണം തട്ടലുമായി ബന്ധപ്പെട്ട് രവി പൂജാരിയ്‌ക്കെതിരെ മുംബൈയില്‍ നിരവധി കേസുകള്‍ ഉളളതായി പോലീസിന് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ രവി പൂജാരി പി സി ജോര്‍ജ് എംഎല്‍എയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന വിവരവും പോലീസിനു ലഭിച്ചു. രവി പൂജാരിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. രവി പൂജാരി തന്നെ ഭീഷണിപെടുത്തി ഫോണ്‍ വിളിച്ചതായി പി സി ജോര്‍ജ് എംഎല്‍എയും പറഞ്ഞു.
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT