Kerala

ബി ഡി എസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ബി ഡി എസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
X

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലിസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശി ആര്‍ എല്‍ നിധിന്‍രാജാണ് വെള്ളിയാഴ്ച ആത്മഹത്യചെയ്തത്.

കോളജിലെ അധ്യാപകര്‍ക്ക് എതിരെ മാതാപിതാക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണെന്നും കേരളം പോലെ ഒരിടത്ത് ജാതിയുടെ പേരില്‍ ഒരു വിദ്യാര്‍ഥിക്ക് അപമാനം ഏല്‍ക്കേണ്ടി വരുന്ന സാഹചര്യം അപലപനീയമാണ് എന്നും യുവജന കമ്മീഷന്‍ ഈ വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തുമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍ പറഞ്ഞു.





Next Story

RELATED STORIES

Share it