ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും: എസ്എന്‍ഡിപി സംരക്ഷണ സമിതി
തിരുവനന്തപുരം: ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ ആശിര്‍വാദം സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കുമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി അറിയിച്ചു. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ക്രമക്കേട്, എസ്എന്‍ഡിപി യൂണിയനിലെ ക്രമക്കേട് എന്നിവയില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ കടുത്ത തീരുമാനം. കൊല്ലത്തെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നതും എസ്എന്‍ഡിപി സംരക്ഷണ സമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.
നാലു സീറ്റുകളിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി കോട്ടയത്തും ഇടുക്കിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി തന്നെയായിരിക്കും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കോട്ടയത്തെത്തിയ എസ്എന്‍ഡിപി സംരക്ഷണ സമിതി നേതാക്കള്‍ കടുത്ത നിലപാടിലേക്ക് കടന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കുമെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
RELATED STORIES
ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്; കപ്പലില്‍...
17 May 2024 5:32 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTജപ്പാനിലും ഫലസ്തീന് അനുകൂല പ്രതിഷേധം
12 May 2024 12:02 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT