Kerala

ബാര്‍ കോഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടുന്നു

രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

ബാര്‍ കോഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം; സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടുന്നു
X

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന്റ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടുന്നു. രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

ബാര്‍കോഴ കേസില്‍ എല്‍ഡിഎഫ് വേട്ടയാടിയ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വന്ന സാഹചര്യത്തിലായിരുന്നു ബിജു രമേശ് വീണ്ടും ആരോപണവുമായി രംഗത്തുവന്നത്. മാണിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനിന്ന ബിജു രമേശ് ആരോപണത്തില്‍നിന്ന് പിന്‍മാറാന്‍ ജോസ് കെ മാണി തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പരിഗണിക്കുന്നത്.

കേന്ദ്ര നിയമഭേദഗതിയനുസരിച്ച് ജനപ്രതിനിധികളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി വേണം. മുമ്പ് പ്രോസിക്യൂഷന് മാത്രമായിരുന്നു ഗവര്‍ണറുടെ അനുമതി വേണ്ടിയിരുന്നത്. നേരത്തേ തന്നെ ഈ ആരോപണം അന്വേഷിച്ച് അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയതാണെന്ന് കാണിച്ച് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് മുന്‍കൂര്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഇരുഭാഗവും പരിശോധിച്ചശേഷമാവും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it