Kerala

ബാങ്ക് ജീവനക്കാരന്‍ ബാങ്കിന്റെ പത്താം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ചാടുന്നതിനു തൊട്ടുമുമ്പു മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ജയന്‍ കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയാക്കിയതു തിരിച്ചറിയാന്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു

ബാങ്ക് ജീവനക്കാരന്‍ ബാങ്കിന്റെ പത്താം നിലയില്‍ നിന്നും ചാടി  ജീവനൊടുക്കി
X

കൊച്ചി: ബാങ്ക് ജീവനക്കാരന്‍ എസ്ബിഐ റീജ്യണല്‍ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. പുത്തന്‍കുരിശ് സ്വദേശി ജയന്‍ (51) ആണു മരിച്ചത്. എറണാകുളം മറൈന്‍ ഡ്രൈവ് ഷണ്‍മുഖം റോഡിലെ എസ്ബി ഐ റീജ്യണല്‍ ഓഫിസ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇ്ന്നു വൈകുന്നേരത്തോടെയാണ് ജയന്‍ താഴേക്ക് ചാടിയത്. ഇതേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന എസ്ബിഐ റീജ്യണല്‍ ബിസിനസ് ഓഫിസിലെ (ആര്‍ബിഒ 3) സീനിയര്‍ അസോസിയേറ്റ് ആയിരുന്നു.ജയന്‍. കെട്ടിടത്തിന്റെ പത്താംനിലയുടെ ടെറസില്‍ ഷൂസും മൊബൈല്‍ ഫോണും വച്ച ശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതില്‍ ഭാഗത്തേക്കു ജയന്‍ ചാടുകയായിരുന്നു. ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോഴാണു ഛിന്നഭിന്നമായ നിലയില്‍ ശരീരം കണ്ടത്. താഴേക്കു ചാടിയ ജയന്റെ തല തകര്‍ന്നിരുന്നു.

ആത്മഹത്യയാണെന്നു പോലീസ് പറഞ്ഞു. ചാടുന്നതിനു തൊട്ടുമുമ്പു മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ജയന്‍ കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയാക്കിയതു തിരിച്ചറിയാന്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ വിവരമറിഞ്ഞു ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.


Next Story

RELATED STORIES

Share it