Kerala

പിന്‍സീറ്റ് ഹെല്‍മറ്റ്: സംസ്ഥാനത്ത് പിഴ ഈടാക്കി തുടങ്ങി

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ചില ജില്ലകളില്‍ പിഴ ഈടാക്കിയതായി ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്താണ് അറിയിച്ചത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കര്‍ശന പരിശാധന ഉണ്ടാകും.

പിന്‍സീറ്റ് ഹെല്‍മറ്റ്: സംസ്ഥാനത്ത് പിഴ ഈടാക്കി തുടങ്ങി
X

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന പരിശോധനയാണ് നടക്കുന്നത്. പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി. ഹെല്‍മറ്റില്ലാതെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ തുക വാഹനം ഓടിക്കുന്നവരില്‍ നിന്നുമാണ് ഈടാക്കുന്നത്. പരിശോധനയില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്തവരെ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു.

നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ചില ജില്ലകളില്‍ പിഴ ഈടാക്കിയതായി ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്താണ് അറിയിച്ചത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കര്‍ശന പരിശാധന ഉണ്ടാകും. ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് 500 രൂപയാണ് പിഴ.

Next Story

RELATED STORIES

Share it