Kerala

അട്ടിമറിയിലൂടെ ആറ്റിങ്ങലില്‍ വിജയമുറപ്പിച്ച് അടൂര്‍ പ്രകാശ്

ഏഴു നിയമസഭാമണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫ് ആധിപത്യം നേടി. ഇടതു കോട്ടകളായ വര്‍ക്കലയിലും ആറ്റിങ്ങലിലും മാത്രമാണ് സമ്പത്തിന് ലീഡ് നിലനിര്‍ത്താനായത്.

അട്ടിമറിയിലൂടെ ആറ്റിങ്ങലില്‍ വിജയമുറപ്പിച്ച് അടൂര്‍ പ്രകാശ്
X

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഉറച്ച സീറ്റായിരുന്ന ആറ്റിങ്ങൽ ഇത്തവണ യുഡിഎഫിന്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫിലെ അടൂര്‍ പ്രകാശ് വിജയത്തിലേക്ക് കടക്കുകയാണ്. ഇവിടെ നാലാംവട്ടം അങ്കത്തിനിറങ്ങിയ എ സമ്പത്തിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മേല്‍ക്കൈ നേടാനായില്ല.

ഏഴു നിയമസഭാമണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫ് ആധിപത്യം നേടി. ഇടതു കോട്ടകളായ വര്‍ക്കലയിലും ആറ്റിങ്ങലിലും മാത്രമാണ് സമ്പത്തിന് ലീഡ് നിലനിര്‍ത്താനായത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ സ്ഥിരമായി പിന്തുണച്ചിരുന്ന ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട മണ്ഡലങ്ങള്‍ ഇക്കുറി യുഡിഎഫിനൊപ്പമായി. 62.23ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 23,753 വോട്ടിന്റെ വ്യക്തമായ മേല്‍ക്കൈ അടൂര്‍ പ്രകാശ് നേടിക്കഴിഞ്ഞു.

ഇടത് സംഘടനാ സംവിധാനങ്ങള്‍ ഏറെ ശക്തമായ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 69,378 വോട്ടിന്റെ വന്‍വിജയമാണ് സമ്പത്ത് നേടിയത്. ഏത് പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും സമ്പത്തിന്റെ വ്യക്തിത്വം കൈമുതലാക്കി വിജയം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടി കനത്ത ആഘാതമായി. കാട്ടാക്കട മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ വര്‍ക്കല, ആറ്റിങ്ങല്‍, മണ്ഡലങ്ങളില്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്.

Next Story

RELATED STORIES

Share it