- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീക്കൊളുത്താന്‍ ശ്രമം; പ്രതി പിടിയില്‍
ലൈഫ് പദ്ധതിയില്‍ വീടനുവദിക്കാന്‍ ഇടപെട്ടില്ലെന്നാരോപിച്ചാണ് വനിതാ പഞ്ചായത്തംഗത്തിന് നേരെ ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫിസിനുള്ളില്‍ വച്ചായിരുന്നു ആക്രമണം.

കോഴിക്കോട്: കുറ്റിയാടി വേളം വനിതാ പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീക്കൊളുത്താന്‍ ശ്രമം. പഞ്ചായത്തിലെ 16ാം വാര്‍ഡ് അംഗം ലീല ആര്യന്‍ങ്കാവലിനെതിരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൊയ്യുറ സ്വദേശി ബാലന്‍ എന്നയാളെ പോലിസ് അറസ്റ്റുചെയ്തു. ലൈഫ് പദ്ധതിയില്‍ വീടനുവദിക്കാന്‍ ഇടപെട്ടില്ലെന്നാരോപിച്ചാണ് വനിതാ പഞ്ചായത്തംഗത്തിന് നേരെ ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫിസിനുള്ളില്‍ വച്ചായിരുന്നു ആക്രമണം. ചങ്ങലയില്‍ കെട്ടിയിട്ട ശേഷം പഞ്ചായത്ത് ഓഫിസിലെത്തിയ ബാലന്‍ കൈവശമുണ്ടായിരുന്ന രണ്ടുകുപ്പി പെട്രോള്‍ തന്റെയും ലീലയുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീക്കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി.
പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്ന് ബലംപ്രയോഗിച്ച് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ബാലനെ പോലിസിന് കൈമാറി. ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ള ബാലനെ പോലിസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഭാര്യയുടെ പേരില്‍ ബാലന് നാലുവര്‍ഷം മുമ്പ് വീടനുവദിച്ചിരുന്നുവെന്നും അതിനാലാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍, താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നുമാണ് ബാലന്‍ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















