പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: കോണ്‍ഗ്രസ് നേതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസ്
ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് റോഷി.പഠനയാത്രയ്ക്ക് പോയ 10ാം ക്ലാസ് വിദ്യര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതെത്തുടര്‍ന്ന് കാസര്‍കോട് വനിതാസെല്‍ സിഐ നിര്‍മലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതാവും സ്‌കൂള്‍ അധ്യാപകനുമായ റോഷി ജോസിനെതിരേ ചിറ്റാരിക്കല്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് റോഷി.പഠനയാത്രയ്ക്ക് പോയ 10ാം ക്ലാസ് വിദ്യര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതെത്തുടര്‍ന്ന് കാസര്‍കോട് വനിതാസെല്‍ സിഐ നിര്‍മലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കി. ചിറ്റാരിക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളരിക്കുണ്ട് സിഐ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍നിന്നും മൊഴിയെടുത്തു. കോണ്‍ഗ്രസ് നേതാവായ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലാണ് നടക്കുന്നതെന്നാണ് ആരോപണം. ആദ്യം കേസന്വേഷിച്ച പോലിസ് പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്താന്‍ തയ്യാറായില്ല.
പ്രതിയിലേക്കെത്തുന്ന ഒരു ചോദ്യവും ചോദിക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളെ ഉപയോഗിച്ച് കുട്ടി ചികില്‍സയിലായിരുന്ന കര്‍ണാടകയിലും ഇടപെടലുകള്‍ നടത്തിയതായാണ് വിവരം. ഈ അധ്യാപകനെതിരേ മുമ്പും സ്‌കൂളില്‍ പരാതി ഉണ്ടായിരുന്നെങ്കിലും അതെല്ലാം സ്വാധീനമുപയോഗിച്ച് ഒതുക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
RELATED STORIES
പാലക്കാട്ടെ ഷാജഹാന് കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ ...
19 Aug 2022 10:25 AM GMTഓണക്കിറ്റ് വിതരണ തീയ്യതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍...
19 Aug 2022 9:59 AM GMTവിമാനത്തിലെ പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കാപ്പ ചുമത്താന്‍...
19 Aug 2022 9:33 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;നാല്...
19 Aug 2022 9:15 AM GMT'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTരാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT