Kerala

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം: കേന്ദ്രമന്ത്രിയുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടിന് തെളിവ്- ഉമ്മന്‍ചാണ്ടി

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം: കേന്ദ്രമന്ത്രിയുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടിന് തെളിവ്- ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: ട്രെയില്‍ യാത്രയ്ക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലിസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്. ആരോപണം നൂറുശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്.

എന്നാല്‍, എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലിസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലിസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. സന്യാസാര്‍ഥിനിമാരായ രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോവുന്നുവെന്നാരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ് റംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരേ ആക്രമണം നടത്തിയത്.

Next Story

RELATED STORIES

Share it