- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാന്‍സര്‍ രോഗിക്കും സഹോദരനും മര്‍ദനം: ബിജെപി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരേ ജാമ്യമില്ലാ കേസ്
ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, രഞ്ജിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയാണ് കേസെടുത്തത്. തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

കണ്ണൂര്‍: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാന്‍സര്‍ രോഗിയെയും സഹോദരനെയും മര്‍ദിച്ച ബിജെപി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരന്‍, രഞ്ജിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയാണ് കേസെടുത്തത്. തളിപ്പറമ്പ് പൂക്കോത്തുനടയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തില്‍ ഗോകുല്‍ കൃഷ്ണ (24), അര്‍ജുന്‍ കൃഷ്ണ (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നട്ടെല്ലിനും അരക്കെട്ടിനും ട്യൂമര്‍ ബാധിച്ച ഗോകുലിന് ബസ് യാത്ര പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ കാറിലാണ് യാത്രചെയ്തിരുന്നത്. ബുധനാഴ്ച വൈകീട്ട് ഗോകുലും അര്‍ജുനും കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വളപട്ടണം പാലത്തില്‍വച്ചാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ച്ചയായി ഹോണടിച്ചുവന്ന ഇന്നോവ കാറിന് ഗോകുല്‍ പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല.
ധര്‍മശാലയിലെത്തിയപ്പോഴാണ് കടന്നുപോയത്. പൂക്കോത്തുനടയിലെത്തിയപ്പോള്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ഗോകുലും അര്‍ജുനും പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ രഞ്ജിത്ത്, ഗംഗാധരന്‍, സുരേഷ് എന്നിവരാണ് തങ്ങളെ മര്‍ദിച്ചതെന്നും സത്യപ്രകാശ് അക്രമികള്‍ക്ക് സൗകര്യാര്‍ഥം തങ്ങളെ തടഞ്ഞുനിര്‍ത്തിയെന്നുമാണ് ഇരുവരും മൊഴി നല്‍കിയിട്ടുള്ളത്. കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നതായി ഇവര്‍ മൊഴിയില്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















