Kerala

അഭിപ്രായ ഏകീകരണം ഉണ്ടായില്ല; അമ്മയുടെ ബൈലോ ഭേദഗതി നടന്നില്ല

ഭേദഗതി പാസാക്കാന്‍ കഴിയാതെ പോയത് മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങളായ നടിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സുചന.ബൈലോ ഭേദഗതി തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണെന്ന് വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ഭേദഗതി വരുത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇതു പ്രകാരം എല്ലാവരോടും അവരവരുടെനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു

അഭിപ്രായ ഏകീകരണം ഉണ്ടായില്ല; അമ്മയുടെ ബൈലോ ഭേദഗതി നടന്നില്ല
X

കൊച്ചി: വാര്‍ഷിക പൊതുയോഗത്തില്‍ അഭിപ്രായ ഏകീകരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ബൈലോ ഭേദഗതി നടന്നില്ല.ഭേദഗതി പാസാക്കാന്‍ കഴിയാതെ പോയത് മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങളായ നടിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സുചന.ബൈലോ ഭേദഗതി തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണെന്ന് വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ഭേദഗതി വരുത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇതു പ്രകാരം എല്ലാവരോടും അവരവരുടെനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ചകള്‍ നടന്നുവെങ്കിലും എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സമയം ലഭിച്ചില്ല. പരാതി പരിഹാര സെല്‍ അടക്കം ഭേദഗതി മുന്നോട്ടു വെച്ച വിഷയങ്ങളില്‍ പല അംഗങ്ങളും പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.ഇതില്‍ കൂടുതല്‍ വ്യക്തമായ ധാരണകള്‍ ആവശ്യമാണ്.ഇക്കാര്യം പല അംഗങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വനിതകള്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തുന്ന വിധത്തിലുള്ള ഭേദഗതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല.എന്നാല്‍ പുതിയ ചില ആശയങ്ങള്‍ കൂടി അംഗങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്.ഈ സാഹചര്യത്തില്‍ എല്ലാവരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം ഭേദഗതിചെയ്യുന്ന നടപടിയുമായി മുന്നോട്ടു പോകും. വീണ്ടും പ്രത്യേക ജനറല്‍ ബോഡി വിളിക്കണോ അതോ സാധാരണ നടക്കാറുള്ള ജനറല്‍ ബോഡിയില്‍ മതിയോ എന്നൊക്കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബൈലോ ഭേദഗതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.ഭേദഗതിയുമായി ബന്ധപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങള്‍ രേഖമൂലം എതിര്‍പ്പ് അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇത് അമ്മയുടെ മീറ്റിംഗായിരുന്നുവെന്നും അമ്മയുടെ അംഗങ്ങല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവെന്നുമായിരുന്നു മറുപടി.നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട്് സംഘടനയില്‍ നിന്നും രാജിവെച്ചു പോയവര്‍ വീണ്ടും അപേക്ഷ നല്‍കിയാല്‍ മാത്രമെ അവര്‍ക്ക് അംഗത്വം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞു.തങ്ങള്‍ ആരെയും പുറത്താക്കിയിട്ടില്ല. അവര്‍ സ്വമേധയ പുറത്തുപോയതാണ്.പുറത്തുപോയവര്‍ വീണ്ടും അംഗത്വം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it